നിരീക്ഷണ ക്യാമറയെക്കുറിച്ച് ബാങ്കുകള്‍ക്ക് അജ്ഞത

Posted on: 12 Sep 2015സഹകരണ സംഘങ്ങളില്‍ പരിശോധന തുടങ്ങി


കാസര്‍കോട്:
നിരീക്ഷണ ക്യാമറയുടെ സാങ്കേതികതയെക്കുറിച്ച് ഭൂരിഭാഗം ബാങ്ക് അധികൃതര്‍ക്കും അജ്ഞത. സ്‌ട്രോങ് റൂമും രാത്രി വാച്ച്മാനും ഉള്ള പല ബാങ്കുകളും നിരീക്ഷണ ക്യാമറ വെക്കാത്തത് അറിവില്ലായ്മ മൂലമാണ്. സ്വര്‍ണപ്പണയ ഇടപാട് നടത്തുന്ന സഹകരണ സംഘങ്ങളില്‍ അതാത് ജില്ലകളിലെ ജോയന്റ് രജിസ്ട്രാര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഈ കാര്യം വ്യക്തമായത്.
പല ബാങ്കുകളും നിരീക്ഷണ ക്യാമറ വാങ്ങിവെച്ചിട്ടുണ്ടെങ്കിലും സ്ഥാപിച്ചിട്ടില്ല. കാസര്‍കോട് കുഡ്‌ലു സഹകരണ ബാങ്ക് ശാഖയിലെ കവര്‍ച്ചയെത്തുടര്‍ന്ന് ചില ബാങ്കുകള്‍ ക്യാമറ വാങ്ങാന്‍ തീരുമാനിച്ചു കഴിഞ്ഞു.
കാസര്‍കോട് കുഡ്‌ലു സഹകരണ ബാങ്ക് ശാഖയില്‍ പട്ടാപ്പകല്‍ നടന്ന കവര്‍ച്ചയില്‍ 20 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും നഷ്ടപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് സഹകരണ സംഘം രജിസ്ട്രാര്‍ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. രണ്ടുദിവസത്തിനകം സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കണം. പൂര്‍ണ പരിശോധന രണ്ട് ദിവസത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ ജെ.ആര്‍. ഓഫീസില്‍ നിന്ന് സഹകരണ സംഘങ്ങള്‍ക്ക് നോട്ടീസ് നല്‍കും.

More Citizen News - Kasargod