യുവ സംരംഭകത്വ സംഗമം 'യെസ് ക്യാന്‍' ഇന്ന്

Posted on: 12 Sep 2015കൊച്ചി: യുവ സംരംഭകത്വ സംഗമത്തിന്റെ രണ്ടാം പതിപ്പായ 'യെസ് ക്യാന്‍ 2015' ശനിയാഴ്ച കൊച്ചിയില്‍ നടക്കും. മരട് ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കുന്ന സംഗമം രാവിലെ 10ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. വിജയകരമായി മാറിയ സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥാപകര്‍, വ്യവസായ പ്രമുഖര്‍, വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റുകള്‍, എയ്ഞ്ചല്‍ ഫിനാന്‍സര്‍മാര്‍ തുടങ്ങിയവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കും. 'കൊളാബറേറ്റിങ് ആന്‍ഡ് നെറ്റ്വര്‍ക്കിങ്' എന്നതാണ് ഇത്തവണ സംഗമത്തിന്റെ പ്രമേയം. കേരളത്തിലെ വിവിധ പ്രൊഫഷണല്‍ കോളേജുകളില്‍ നിന്നുള്‍പ്പെടെ 1,500 യുവ സംരംഭകരാണ് സംഗമത്തില്‍ പങ്കെടുക്കുക. യുവ സംരംഭകര്‍ക്ക് പ്രാരംഭ മൂലധനം കണ്ടെത്താന്‍ കൂടി സഹായിക്കുന്നതാണ് ഇത്തവണത്തെ സംഗമം. തിരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടാകും. യുവസംരംഭകര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിശദീകരണവുമുണ്ടാവും. വ്യവസായ - ഐ.ടി. വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്‍, കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടര്‍ ഡോ. എം.ബീന എന്നിവര്‍ ചര്‍ച്ചകള്‍ ക്രോഡീകരിക്കും.

More Citizen News - Kasargod