സൂക്ഷിക്കുക, പഴയതെരുവുവിളക്ക് തലയില്‍ വീഴും

Posted on: 12 Sep 2015ഉദിനൂര്‍: വഴിയാത്രക്കാര്‍ ശ്രദ്ധിക്കുക, തുരുമ്പിച്ച ആക്രി സാധനങ്ങള്‍ ഏതുനിമിഷവും തലയില്‍ വീഴാം. ഉദിനൂര്‍-പടന്ന റോഡില്‍ കൊളവയല്‍ ഇറക്കത്തിലാണ് പഴയ തെരുവുവിളക്കിന്റെ അവശിഷ്ടങ്ങള്‍ ഏതുസമയവും നിലംപതിക്കാവുന്ന അവസ്ഥയിലുള്ളത്. കാറ്റില്‍ ആടിക്കളിക്കുന്ന പഴയ ട്യൂബ് ലൈറ്റിന്റെ അനുബന്ധ ഉപകരണങ്ങള്‍ വര്‍ഷങ്ങളായിട്ടും വൈദ്യുതിവകുപ്പ് അധികൃതര്‍ക്ക് നീക്കംചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഉപേക്ഷിച്ച വിളക്കിന്റെ സമീപത്ത് ബള്‍ബ് സ്ഥാപിച്ചിട്ടുണ്ട്. ഫ്യൂസായ ബള്‍ബ് മാറ്റിയിടാന്‍ പലതവണ തൂണില്‍ കയറിയിട്ടും ഇത് അഴിച്ചുവെക്കാന്‍ ഇതുവരെ ആയില്ല. നൂറുകണക്കിന് വാഹനങ്ങളും സ്‌കൂള്‍ കുട്ടികളും കടന്നുപോകുന്ന പ്രധാന പാതയിലാണിത്.

More Citizen News - Kasargod