ജേസി കുടുംബസംഗമം

Posted on: 12 Sep 2015പൊയിനാച്ചി: ജേസി വാരാഘോഷഭാഗമായി ജെ.സി.ഐ. കാസര്‍കോട് ചാപ്റ്റര്‍ കുടുംബസംഗമവും യുവജനങ്ങള്‍ക്കായി പരിശീലന പരിപാടിയും നടത്തി.
രക്തഗ്രൂപ്പ് നിര്‍ണയക്യാമ്പ്, മുച്ചിറി ശസ്ത്രക്രിയാ ക്യാമ്പ്, ഇന്‍ഡോര്‍ ഷട്ടില്‍ ടൂര്‍ണമെന്റ് എന്നിവ നടത്തും. 15-നാണ് സമാപനം. ജെ.സി.ഐ. അന്തര്‍ദേശീയ പരിശീലകന്‍ അഡ്വ. എ.വി.വാമനകുമാര്‍ ക്ലാസെടുത്തു.
കാസര്‍കോട് നഗരസഭാ സ്ഥിരംസമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ. മുഹമ്മദ് അസ്!ലമിനെ ആദരിച്ചു.
ജേസീസ് കുടുംബസംഗമം അഡ്വ. എ.വി.വാമനകുമാര്‍ ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡന്റ് പി.എം.മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു.
എന്‍.എ.അബ്ദുല്‍ ഖാദര്‍ അഡ്വ. എ.വി.വാമനകുമാറിനെ ആദരിച്ചു.
പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, കെ.നാഗേഷ്, കെ.സി.ഇര്‍ഷാദ്, എന്‍.എ.അബ്ദുല്‍ഖാദര്‍, എ.കെ.ശ്യാംപ്രസാദ്, പി.മുഹമ്മദ് സമീര്‍, എ.കെ.ഫൈസല്‍, കെ.പി.ഫൈസല്‍, കെ.പി.ഉല്ലാസ് ബാബു, ടി.സി.സവിത, പി.സി.അഹമദ്, എം.എ.അബ്ദുല്‍റഫീഖ്, കെ.വി.അഭിലാഷ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod