മാധ്യമ സെമിനാര്‍

Posted on: 12 Sep 2015നീലേശ്വരം: സാമൂഹിക മാധ്യമങ്ങള്‍ കുട്ടിക്കളിയല്ലെന്നും മറിച്ച് അത് തന്റെ വിപണിയാണെന്നുള്ള ബോധ്യമാണ് നവമാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടായിരിക്കേണ്ടതെന്നും ജിക്കു വര്‍ഗീസ് ജേക്കബ് പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല മലയാളവിഭാഗവും കണ്ണൂര്‍ ആകാശവാണിനിലയവും ചേര്‍ന്ന് സംഘടിപ്പിച്ച 'മാധ്യമം: സമൂഹം, രാഷ്ട്രീയം സംസ്‌കാരം' പ്രഭാഷണപരമ്പരയില്‍ ഇന്റര്‍നെറ്റും മാധ്യമപ്രവര്‍ത്തനവും എന്ന വിഷയത്തെ ആസ്​പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത്രഗാനവും കേരളീയാധുനികതയും എന്ന വിഷയത്തെ ആസ്​പദമാക്കി പ്രദീപന്‍ പാമ്പിരിക്കുന്ന് പ്രഭാഷണം നടത്തി. പി.സനൂജ്, നിജില, പ്രിയ, ശ്രീഷ്മ എന്നിവര്‍ സംസാരിച്ചു. തിരക്കഥ-സാഹിത്യവും സിനിമയും എന്ന വിഷയത്തെ ആസ്​പദമാക്കി ജോസ് കെ.മാന്വലും മാധ്യമങ്ങളും പൊതുമണ്ഡലങ്ങളും എന്ന വിഷയത്തില്‍ ഷാജി ജേക്കബും ശനിയാഴ്ച പ്രഭാഷണം നടത്തും.

More Citizen News - Kasargod