പോളി യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്‌

Posted on: 12 Sep 2015തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ.-യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. എം.എസ്.എഫ്. പ്രവര്‍ത്തകരായ വി.കെ.മുസ്താഖ് (18), വി.കെ.റാഷിദ് (17), കെ.എസ്.യു. പ്രവര്‍ത്തകന്‍ മുഹമ്മദ് സിറാജ് (17) എന്നിവരെ പരിക്കുകളോടെ തൃക്കരിപ്പൂരിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
തിരഞ്ഞെടുപ്പില്‍ വിജയിച്ച എസ്.എഫ്.ഐ.യുടെ ആഹ്ലാദപ്രകടനം നടക്കുമ്പോള്‍ ഇതുവഴി ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന വിദ്യാര്‍ഥികളെ മര്‍ദിച്ചതായാണ് ആരോപണം. ചന്തേര പോലീസ് ഇടപെട്ട് വിദ്യാര്‍ഥികളെ നീക്കി. വിദ്യാര്‍ഥികള്‍ ഏറെനേരം റോഡില്‍ ബഹളംവെച്ചതായും ഇത് ഫോട്ടോയെടുക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

More Citizen News - Kasargod