'ഖസാക്കിന്റെ ഇതിഹാസം' നാളെ അരങ്ങിലെത്തും

Posted on: 12 Sep 2015തൃക്കരിപ്പൂര്‍: ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം അരങ്ങില്‍ പുനര്‍ജനിക്കുന്നു. നാടകാവതരണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംവിധായകന്‍ ദീപന്‍ ശിവരാമന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
തൃക്കരിപ്പൂര്‍ കെ.എം.കെ.സ്മാരക കലാസമിതിയാണ് നാടകം അരങ്ങിലെത്തിക്കുന്നത്. 13, 14, 15 തീയതികളില്‍ രാത്രി ഏഴിന് എടാട്ടുമ്മല്‍ ആലുംവളപ്പിലെ തുറന്നവേദിയില്‍ അവതരണം നടക്കും.
മൂന്നുഭാഗവും ഗാലറികെട്ടി തുറസ്സായി ഇരുന്ന് കാണാവുന്ന അരീന തിയറ്റേഴ്‌സ് സംവിധാനത്തിലാണ് പ്രദര്‍ശനം. ഒരു ദിവസം 500 പേര്‍ക്കാണ് നാടകം കാണാന്‍ സൗകര്യാമൊരുക്കുക. മൂന്നുമണിക്കൂര്‍ ഇരുപത് മിനിറ്റാണ് നാടകം.
പത്രസമ്മേളനത്തില്‍ സംവിധായകനുപുറമെ പി.പി.രഘുനാഥന്‍, കെ.ചന്ദ്രന്‍, പി.വി.ദിനേശന്‍, വി.വി.വിജയന്‍, െക.ഷാജി, എ.ഭാസ്‌കരന്‍, കെ.ശ്രീധരന്‍, എം.സുരേഷ്‌കുമാര്‍, ടി.വി.ബാലകൃഷ്ണന്‍, കെ.വി.കൃഷ്ണന്‍, വി.കെ.അനില്‍കുമാര്‍, എ.വി.ശ്യാംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod