ദേശീയപാതയിലെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചയ്ക്കകം ആരംഭിക്കും

Posted on: 12 Sep 2015കാസര്‍കോട്: ദേശീയപാതയിലെ കുഴികള്‍ നികത്തി അറ്റകുറ്റപ്പണികള്‍ ഒരാഴ്ചയ്ക്കകം ആരംഭിക്കും. കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, ദേശീയപാതാവിഭാഗം ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. ചട്ടഞ്ചാല്‍-നീലേശ്വരം 31 കിലോമീറ്റര്‍ ദേശീയപാതയിലും ഉപ്പള-കുമ്പള-പെര്‍വാട് 12 കിലോമീറ്റര്‍ ദേശീയപാതയിലും വലിയ കുഴികള്‍ ഉടന്‍ നികത്തും. നിലവില്‍ കുഴിമൂടിയ ചെങ്കല്ലുകള്‍ നീക്കി 36 എം.എം. കരിങ്കല്ലുകള്‍ ഉപയോഗിച്ച് നികത്തും. രണ്ടാഴ്ചക്കകം പണിപൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. മെക്കാഡം ടാറിങ് തുലാവര്‍ഷത്തിനുശേഷം ആരംഭിക്കും. അപകടംനടന്ന മയിച്ച ദേശീയപാതയില്‍ ഹമ്പുകള്‍ നിര്‍മിച്ചു. ക്രാഷ്ബാരിയര്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഉടന്‍ തുടങ്ങും. ദേശീയപാതയിലെ റോഡ്‌സുരക്ഷാ പ്രവൃത്തി തുടരും. ജില്ലയിലെ ദേശീയപാതയുടെ അവസ്ഥയെക്കുറിച്ച് പൊതുമരാമത്ത് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.
കളക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ ജില്ലയുടെ ദേശീയപാതാ വിഭാഗം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രാഘവേന്ദ്ര മജക്കാര്‍ പങ്കെടുത്തു.

More Citizen News - Kasargod