കുറ്റിക്കോലില്‍ സി.പി.എം. ഓഫീസിന് എം.എ.ബേബി ഇന്ന് തറക്കല്ലിടും

Posted on: 12 Sep 2015

കുറ്റിക്കോല്‍:
കുറ്റിക്കോലില്‍ സി.പി.എം. ബേഡകം ഏരിയാക്കമ്മിറ്റി ഓഫീസിനായി നിര്‍മിക്കുന്ന കൃഷ്ണപിള്ള സ്മാരകമന്ദിരത്തിന് ശനിയാഴ്ച പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി തറക്കല്ലിടും. നിലവില്‍ ഏരിയാക്കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന ലോക്കല്‍കമ്മിറ്റി ഓഫീസായ എ.കെ.ജി. മന്ദിരം വളപ്പില്‍ത്തന്നെയാണ് കൃഷ്ണപിള്ള മന്ദിരം നിര്‍മിക്കുന്നത്. വൈകിട്ട് അഞ്ചുമണിക്കാണ് പരിപാടി. േവാളന്റിയര്‍മാര്‍ച്ചും റാലിയും ഇതിന്റെഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലം സര്‍ക്കാര്‍സ്ഥലമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നേരത്തെ തഹസില്‍ദാര്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്കിയിരുന്നു. പതിറ്റാണ്ടുകളായി തങ്ങളുടെ കൈവശമുള്ള സ്ഥലമാണെന്നും പണംനല്കി വാങ്ങിയതിന്റെ ആധാരമുണ്ടെന്നും കാണിച്ച് അപ്പീല്‍നല്കിയതിനെത്തുടര്‍ന്ന് ഒഴിപ്പിക്കല്‍ നോട്ടീസ് ആര്‍.ഡി.ഒ. സ്റ്റേ ചെയ്തിട്ടുണ്ടെന്നും പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് നിയമപ്രകാരം തടസ്സമില്ലെന്നുമാണ് സി.പി.എമ്മിന്റെ അവകാശവാദം. എന്നാല്‍, തര്‍ക്കസ്ഥലത്ത് കൂടുതല്‍ പരിശോധനയ്ക്കും നടപടിക്കുമൊരുങ്ങുകയാണ് റവന്യൂവകുപ്പ്.

More Citizen News - Kasargod