സാര്‍വജനിക ഗണേശോത്സവം 17-ന് തുടങ്ങും

Posted on: 12 Sep 2015

കാസര്‍കോട്:
കാസര്‍കോട് സാര്‍വജനിക ഗണേശോത്സവത്തിന്റെ 60-ാം വാര്‍ഷികാഘോഷം-വജ്ര മഹോത്സവം 17 മുതല്‍ 23 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
16-ന് വൈകിട്ട് മൂന്നരയ്ക്ക് മധൂര്‍ ഗണപതിക്ഷേത്രത്തില്‍നിന്ന് വിളംബര ഘോഷയാത്ര ആരംഭിക്കും. കറന്തക്കാട് വീരഹനുമാന്‍ മന്ദിരപരിസരത്ത് വൈകിട്ട് അഞ്ചുമണിക്ക് എത്തും. അവിടെനിന്ന് വിവിധ ക്ഷേത്ര, മന്ദിര, തറവാടുകളുടെ കലവറനിറയ്ക്കല്‍ ശോഭായാത്ര കാസര്‍കോട് മല്ലികാര്‍ജുനക്ഷേത്രത്തില്‍ സമാപിക്കും.
17-ന് രാവിലെ ഒമ്പതുമണിക്ക് വരദരാജ വെങ്കിട്ടരമണക്ഷേത്രത്തില്‍നിന്ന് ഗണേശവിഗ്രഹം ഘോഷയാത്രയായി മല്ലികാര്‍ജുന ക്ഷേത്രത്തിലേക്ക് ആനയിക്കും.
18-ന് വൈകിട്ട് മൂന്നിന് ധര്‍മസ്ഥല അധികാരി ഡോ. വീരേന്ദ്ര ഹെഗ്‌ഡെയ്ക്ക് പൗരാദരം നല്കും. 20-ന് വൈകിട്ട് നാലിന് നടക്കുന്ന ആദരിക്കല്‍ച്ചടങ്ങില്‍ സംവിധായകന്‍ മേജര്‍ രവി പങ്കെടുക്കും. 23-ന് വൈകിട്ട് ആറിന് വര്‍ണശബളമായ ഗണേശ നിമഞ്ജന ഘോഷയാത്ര നടക്കും.
പത്രസമ്മേളനത്തില്‍ ഭാരവാഹികളായ കെ.ദിനേശ് മഠപ്പുര, സി.വി.പൊതുവാള്‍, കെ.ജഗന്നാഥ്, കെ.ഗണപതി കോട്ടക്കണി, കെ.ടി.കാമത്ത്, ദിനേശ് നാഗരക്കട്ട, എന്‍.സതീശ്, കെ.എന്‍.വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod