വാനില്‍നിന്ന് ഗ്യാസ് ചോര്‍ന്നു; അഗ്നിരക്ഷാസേന ദുരന്തമൊഴിവാക്കി

Posted on: 11 Sep 2015കാസര്‍കോട്: കീഴൂര്‍ ക്ഷേത്രത്തിനുസമീപം നിര്‍ത്തിയിട്ടിരുന്ന വാനില്‍നിന്ന് ഗ്യാസ് ചോര്‍ന്നത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. കാസര്‍കോട് അഗ്നിശമനസേനയെത്തി ഗ്യാസ് സിലിന്‍ഡര്‍ വെള്ളമൊഴിച്ച് തണുപ്പിച്ചശേഷം ചോര്‍ച്ചയടച്ചതോടെ ദുരന്തമൊഴിവായി.
വ്യാഴാഴ്ച രാവിലെ 10.30-ഓടെയാണ് കീഴൂര്‍ ക്ഷേത്രത്തിനുസമീപം നിര്‍ത്തിയിട്ടിരുന്ന വാനില്‍നിന്ന് അതിരൂക്ഷമായ അളവില്‍ വാതകത്തിന്റെ ഗന്ധം പരന്നത്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍തന്നെ വാന്‍ ഉന്തി ആളൊഴിഞ്ഞ പറമ്പിലെത്തിച്ചു. അഗ്നിരക്ഷാസേന കാസര്‍കോട്ട് നിന്നെത്തി പരിശോധിച്ചപ്പോള്‍ ഗ്യാസ് സിലിന്‍ഡറില്‍നിന്ന് എന്‍ജിനിലേക്ക് ബന്ധപ്പെടുത്തുന്ന ഭാഗത്ത് ചോര്‍ച്ച കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഗ്യാസ് സിലിന്‍ഡര്‍ ഏറെനേരം വെള്ളമൊഴിച്ച് തണുപ്പിച്ചശേഷമാണ് ചോര്‍ച്ചയടച്ചത്.

More Citizen News - Kasargod