ഉദിനൂരിലെ തെരുവുവിളക്കുകള്‍ പ്രകാശിച്ചുതുടങ്ങി

Posted on: 11 Sep 2015ഉദിനൂര്‍: മാസങ്ങളായി കണ്ണുചിമ്മിയ തെരുവുവിളക്കുകള്‍ പ്രകാശിച്ചുതുടങ്ങി. ഉദിനൂര്‍ സെന്‍ട്രലിലും പരിസരപ്രദേശങ്ങളിലും തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തതില്‍ നാട്ടുകാര്‍ കഴിഞ്ഞദിവസം വൈദ്യുതത്തൂണില്‍ ചൂട്ടുകെട്ടി പ്രതിഷേധിച്ചിരുന്നു.
പ്രതികരണവേദി എന്ന പേരില്‍ നാട്ടുകാര്‍ !നടത്തിയ പ്രതിഷേധം മാതൃഭൂമി ഫോട്ടോ സഹിതം ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമാണ് പഞ്ചായത്ത് അധികൃതര്‍ ഫ്യൂസായ ബള്‍ബുകള്‍ മാറ്റിയിട്ടത്. ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് അധികൃതര്‍ ആദ്യം കൈയൊഴിഞ്ഞത്.

More Citizen News - Kasargod