പി.ഗോപിനാഥന്‍ നായര്‍ കാറഡുക്ക സന്ദര്‍ശിച്ചു

Posted on: 11 Sep 2015മുള്ളേരിയ: സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധി സ്മാരകനിധിയുടെ അഖിലേന്ത്യാ ചെയര്‍മാനുമായ പി.ഗോപിനാഥന്‍ നായര്‍ കാറഡുക്ക സന്ദര്‍ശിച്ചു. കേരളത്തിലെ ഗ്രാമസേവാകേന്ദ്രങ്ങളുടെ പുതിയ പദ്ധതികളുടെ ആസൂത്രണത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. പ്രകൃതിജീവനം, ഔഷധച്ചെടികള്‍ നട്ടുവളര്‍ത്തല്‍ തുടങ്ങിയ പദ്ധതികള്‍ക്ക് തുടക്കമിട്ടു.
ഗാന്ധിമാര്‍ഗം ഇന്നും ലോകത്തിന് വെളിച്ചംനല്കുന്നതാണെന്ന് കാറഡുക്ക ഗാന്ധിസ്മാരക കേന്ദ്രത്തില്‍ നല്കിയ സ്വീകരണയോഗത്തില്‍ അദ്ദേഹം പറഞ്ഞു. ജില്ലയില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനുള്ള പരിപാടിക്കും തുടക്കമായി. പെരിയയിലെ കേന്ദ്ര സര്‍വകലാശാലയും സന്ദര്‍ശിച്ചു.

More Citizen News - Kasargod