ജില്ലയില്‍ രണ്ട് സപ്ലൈ ഓഫീസുകള്‍ ഇന്ന് തുറക്കും

Posted on: 11 Sep 2015വെള്ളരിക്കുണ്ട്: ജില്ലയില്‍ പുതുതായി നിലവില്‍ വന്ന രണ്ട് താലൂക്കുകളിലും സപ്ലൈ ഓഫീസ് വെള്ളിയാഴ്ച തുടങ്ങും. മഞ്ചേശ്വരം താലൂക്കില്‍ രാവിലെ 10.30-നും വെള്ളരിക്കുണ്ടില്‍ 4.30-നും മന്ത്രി അനൂപ് ജേക്കബ്ബാണ് ഓഫീസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുക.
വെള്ളരിക്കുണ്ടില്‍ ടൗണിലെ ചെറുപുഷ്പം ദേവാലയ വകയുള്ള കെട്ടിടത്തിലാണ് താത്കാലികമായി ഓഫീസ് പ്രവര്‍ത്തിക്കുക. വെള്ളരിക്കുണ്ടിലെത്തുന്ന മന്ത്രിക്ക് ടൗണില്‍ വരവേല്പ് നല്കും.

More Citizen News - Kasargod