സോഷ്യല്‍ മീഡിയകള്‍ അസംബന്ധങ്ങള്‍ പടച്ചുവിടുന്നവയാകരുത് -എന്‍.പി.രാജേന്ദ്രന്‍

Posted on: 11 Sep 2015നീലേശ്വരം: പത്രാധിപന്മാരില്ലാത്ത സോഷ്യല്‍ മീഡിയകളില്‍ സത്യസന്ധതയുടെ അംശം വളരെ കുറവാണെന്നും അസംബന്ധങ്ങള്‍ പടച്ചുവിടുന്ന ഒന്നായി അവ മാറരുതെന്നും പ്രസ് അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ആകാശവാണി കണ്ണൂര്‍ നിലയവും കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗവും സംയുക്തമായി നീലേശ്വരത്തെ ഡോ. പി.കെ.രാജന്‍ സ്മാരക കാമ്പസില്‍ നടത്തുന്ന പ്രഭാഷണപരമ്പരയില്‍ 'മാധ്യമം, ഭരണകൂടം, ആഗോളവത്കരണം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
'റേഡിയോനാടകങ്ങളുടെ സാമൂഹികപ്രസക്തി' എന്ന വിഷയത്തില്‍ ശ്രീകുമാര്‍ മുഖത്തല പ്രഭാഷണം നടത്തി. കെ.വി.ശരത്ചന്ദ്രന്‍, കെ.വി.സജീവന്‍, സന്തോഷ് പനയാല്‍, പി.ശ്രീജ, നിധി, ദീനദയാല്‍, കെ.ലീന, കെ.നിത്യ, പി.സൂര്യ, കെ.ആതിര എന്നിവര്‍ സംസാരിച്ചു.
വെള്ളിയാഴ്ച 'ഇന്റര്‍നെറ്റും മാധ്യമ പ്രവര്‍ത്തനവും', 'ചലച്ചിത്രഗാനവും കേരളീയ ആധുനികതയും' എന്നീ വിഷയങ്ങളില്‍ യഥാക്രമം ജിക്കു വര്‍ഗീസ് ജേക്കബ്ബും പ്രദീപന്‍ പാമ്പിരിക്കുന്നും പ്രഭാഷണംനടത്തും. സപ്തംബര്‍ 15 വരെ പ്രഭാഷണപരമ്പര ഉണ്ടായിരിക്കും.

More Citizen News - Kasargod