പാണ്ടിയില്‍ കാട്ടാനക്കൂട്ടമിറങ്ങി

Posted on: 11 Sep 2015
മുള്ളേരിയ:
ആറുമാസത്തെ ഇടവേളയ്ക്കുശേഷം കാട്ടാനക്കൂട്ടം പാണ്ടിയിലെത്തി. പയസ്വിനി പുഴയുടെ തീരത്തുള്ള കേരള-കര്‍ണാടക അതിര്‍ത്തിഗ്രാമങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ കൃഷിയാണ് കഴിഞ്ഞവര്‍ഷം ആനക്കൂട്ടം നശിപ്പിച്ചത്. വനംവകുപ്പ് ജീവനക്കാരും വയനാട്ടില്‍നിന്നുവന്ന പ്രത്യേക സേനയും ദിവസങ്ങളോളം ശ്രമിച്ചാണ് അതിര്‍ത്തി കടത്തി സോളാര്‍വേലി കെട്ടിയത്. പാണ്ടി ചൂരലടി നന്ദകുമാറിന്റെ കവൂങ്ങിന്‍തോട്ടം ആനക്കൂട്ടം നശിപ്പിച്ചു. രണ്ടുദിവസമായി വനാതിര്‍ത്തിയിലുണ്ടായിരുന്ന ആനക്കൂട്ടം ബുധനാഴ്ച വൈകുന്നേരത്തോടെ തോട്ടത്തിലിറങ്ങി. വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും കൃഷിയിടത്തിലിറങ്ങാതിരിക്കാന്‍ കാവല്‍നിന്നിരുന്നെങ്കിലും വ്യാപക കൃഷിനാശമുണ്ടായി. കുട്ടിയാനയടക്കം ആറ് ആനകളാണുള്ളത്. നന്ദകുമാറിന്റെ പത്തോളം കവുങ്ങും നാല് തെങ്ങും നശിപ്പിച്ചു.

More Citizen News - Kasargod