യോഗ-പ്രകൃതിചികിത്സാ ക്ലിനിക്ക് തുടങ്ങി

Posted on: 11 Sep 2015നീലേശ്വരം: പടന്നക്കാട് ജില്ലാ ആയുര്‍വേദ ആസ്​പത്രിയില്‍ യോഗ-പ്രകൃതിചികിത്സാ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു.
ക്ലിനിക്ക് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ.യും ആര്‍ത്തവ രോഗനിര്‍ണയ ചികിത്സാപദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവിയും ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ.സുജാത അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ബി.ലീന, ഡോ. കെ.പ്രതിഭ എന്നിവര്‍ പദ്ധതികള്‍ വിശദീകരിച്ചു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.കുഞ്ഞിക്കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.രാജ്‌മോഹന്‍, കെ.ബാലകൃഷ്ണന്‍, ടി.കോരന്‍, കെ.മുഹമ്മദ്കുഞ്ഞി, കെ.മുനീര്‍, പി.കെ.അബ്ദുള്‍ റഹ്മാന്‍, സി.രാമചന്ദ്രന്‍ നായര്‍, പി.എ.നായര്‍, ഇ.കൃഷ്ണന്‍, എബ്രഹാം വര്‍ഗീസ്, എം.കുമാരന്‍, പി.വി.ഗോപാലകൃഷ്ണന്‍ നായര്‍, പ്രമോദ് കരുവളം, പി.ആര്‍.കുഞ്ഞിരാമന്‍, അശോകന്‍ കോട്ടച്ചേരി, ചീഫ്‌മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. വി.സി.സുഷമ, ഡോ. എ.വി.വേണു എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod