ബോണസ് കുടിശ്ശിക വിതരണംചെയ്യണം

Posted on: 11 Sep 2015നീലേശ്വരം: ലോട്ടറി തൊഴിലാളികള്‍ക്ക് ഓണത്തിന് വിതരണംചെയ്യേണ്ട ബോണസ് കുടിശ്ശിക ഉടന്‍ വിതരണംചെയ്യണമെന്ന് ആള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി.) സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. വികലാംഗരും ആരോഗ്യപരമായ കാരണങ്ങളാല്‍ മറ്റ് തൊഴില്‍ചെയ്യാന്‍ പറ്റാത്തവരുമായ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഓണത്തിനുമുമ്പായി ബോണസ് വിതരണംചെയ്യുമെന്നുള്ള സര്‍ക്കാറിന്റെ ഉറപ്പ് പാലിക്കാത്തതില്‍ യോഗം പ്രതിഷേധിച്ചു.
പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. പി.വി.പ്രസാദ്, കൈരളി റാഫി, കെ.ആര്‍.സജീവന്‍, പി.പി.ഡാന്‍ഡിസ്, കെ.എം.ശ്രീധരന്‍, ജിന്‍സ് മാത്യു, എം.എ.ജോസഫ്, ജോയി പ്രസാദ് പുളിക്കന്‍, എ.രാമദാസ്, വി.ടി.സേവ്യര്‍, പി.എസ്.ബൈജു, രവി കാസര്‍കോട്, കെ.കെ.മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod