കെ.സി.എ. ടൂര്‍ണമെന്റിനുള്ള ജില്ലാ ടീം: ചന്ദ്രശേഖര നായകന്‍

Posted on: 11 Sep 2015കാസര്‍കോട്: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മിക്‌സഡ് ഏജ് ഉത്തരമേഖല ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ജില്ലാടീമിനെ മുന്‍ രഞ്ജിതാരവും ഇടംകൈയന്‍ സ്​പിന്നറുമായ കെ.ചന്ദ്രശേഖര നയിക്കും. അടുക്കത്ത്ബയല്‍ സ്വദേശിയാണ് ചന്ദ്രശേഖര.
പെരിന്തല്‍മണ്ണ, തലശ്ശേരി എന്നിവിടങ്ങളിലാണ് ടൂര്‍ണമെന്റ്. അനന്ത് കുട്ടന്‍, അക്ഷയ് ബല്ലാള്‍, ഇ.എ.മുഹമ്മദ് ഇര്‍ഷാദ്, ടി.എച്ച്. റിഫായി, ടി.എച്ച്. മുഹമ്മദ് അസ്ഹറുദീന്‍, അതുല്‍ ഭാസ്‌കരന്‍, അഹമ്മദ് അഫിഫ് കമാല്‍, മുസമ്മില്‍ അഷ്‌റഫ്, ശ്രീഹരി എസ്.നായര്‍, ജാവിദ് ഫാസില്‍, സിറാജ്, മുഹമ്മദ് ആദില്‍, ആദിത്യ ചന്ദ്രന്‍, കെ.അഭിജിത്ത് എന്നിവരാണ് ടീമംഗങ്ങള്‍. കെ.ടി.നിയാസ് ആണ് മാനേജര്‍.

More Citizen News - Kasargod