പത്താംതരം തുല്യതാപരീക്ഷ തുടങ്ങി

Posted on: 11 Sep 2015തൃക്കരിപ്പൂര്‍: പത്താംതരം തുല്യതാപരീക്ഷ ബുധനാഴ്ച തുടങ്ങി. ജില്ലയില്‍ 20 പരീക്ഷാകേന്ദ്രങ്ങളിലായി മലയാളം മാധ്യമത്തില്‍ 570 പേരും കന്നട മാധ്യമത്തില്‍ 501 പേരുമാണ് പരീക്ഷ എഴുതുന്നത്.
18നും 60നും ഇടയില്‍ പ്രായമുള്ളവരാണ് പരീക്ഷാര്‍ഥികള്‍. ഗ്രേഡ് സിസ്റ്റത്തിലാണ് പരീക്ഷ. ഡി പ്ലസ്സിന് മുകളില്‍ ലഭിച്ചവര്‍ക്കാണ് ഉന്നതപഠനത്തിന് ചേരാന്‍ അര്‍ഹതയുള്ളത്.

More Citizen News - Kasargod