കെ.എസ്.കെ.ടി.യു. വില്ലേജ് ഓഫീസ് ധര്‍ണ 30-ന്‌

Posted on: 11 Sep 2015കാസര്‍കോട്: കര്‍ഷകത്തൊഴിലാളികളുടെ പെന്‍ഷന്‍കുടിശ്ശിക തീര്‍ത്ത് വിതരണം ചെയ്യാത്ത സര്‍ക്കാര്‍നടപടിയില്‍ പ്രതിഷേധിച്ചും എല്ലാത്തരം പെന്‍ഷനും സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു. നേതൃത്വത്തില്‍ സപ്തംബര്‍ 30-ന് വില്ലേജ് ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. നിലവില്‍ ബാങ്ക് അക്കൗണ്ടിലൂടെയോ പോസ്റ്റോഫീസ് അക്കൗണ്ടിലൂടെയോ ആണ് പെന്‍ഷന്‍ ലഭിക്കുന്നത്. ഒമ്പതുമാസത്തെ പെന്‍ഷന്‍ ഓരോരുത്തര്‍ക്കും കിട്ടാനുണ്ട്. ഓണമായപ്പോള്‍ ഒരുമാസത്തെ പെന്‍ഷന്‍ അക്കൗണ്ടിലെത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും ആര്‍ക്കും കിട്ടിയില്ല. ഓണക്കാലത്ത് പെന്‍ഷന്‍കാരെ വഞ്ചിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
ജില്ലാക്കമ്മിറ്റി കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് കെ.കണ്ണന്‍ നായര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ട്രഷറര്‍ കെ.കുഞ്ഞപ്പ, ജില്ലാ സെക്രട്ടറി വി.കെ.രാജന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod