നല്ലോമ്പുഴ ശുചിത്വബോധവത്കരണകേന്ദ്രം തുറന്നു

Posted on: 11 Sep 2015ചിറ്റാരിക്കാല്‍: നല്ലോമ്പുഴയില്‍ നിര്‍മിച്ച ശുചിത്വബോധവത്കരണ കേന്ദ്രത്തിന്റെയും കംഫര്‍ട്ട് സ്റ്റേഷന്റെയും ഉദ്ഘാടനം ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തന്മാക്കല്‍ നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരിക്കുട്ടി ജയിംസ് അധ്യക്ഷയായിരുന്നു. മറിയാമ്മ ചാക്കോ, മിനി ചെറിയാന്‍, മോഹനന്‍ കോളിയാട്ട്, സണ്ണി കോയിത്തുരുത്തേല്‍, ജെസി ടോം, ജോസ് കുത്തിയതോട്ടില്‍, അഗസ്റ്റ്യന്‍ ജോസഫ്, മേരിക്കുട്ടി സേവ്യര്‍, പി.കെ.ചന്ദ്രശേഖരന്‍, രേഷ്മപ്രിയ രാജ്, പി.എസ്.ഗീത മുതലായവര്‍ സംസാരിച്ചു. ജലനിധിപദ്ധതിയുടെ ഫണ്ട് ഉപയോഗിച്ചാണ് ശുചിത്വബോധവത്കരണകേന്ദ്രം നിര്‍മിച്ചത്.

More Citizen News - Kasargod