യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Posted on: 11 Sep 2015മഞ്ചേശ്വരം: ഉപ്പള സോങ്കാലില്‍ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം. പൈവളിഗെ ലാല്‍ബാഗ് സ്വദേശിയും ഓട്ടോഡ്രൈവറുമായ കലന്തര്‍ ഷാഫി(26)ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കുമ്പള സഹകരണ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഒന്പതുമണിയോടെ സോങ്കാല്‍ പ്രതാപ്‌നഗറിലാണ് സംഭവം. വാഹന ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തികപ്രശ്‌നമാണ് അക്രമത്തിന് കാരണം. കുക്കാര്‍ സ്വദേശി ഷബീറാണ് തന്നെ വെട്ടിയതെന്ന് ഷാഫി പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞു.

More Citizen News - Kasargod