ക്ഷേമനിധി ഏര്‍പ്പെടുത്തണം

Posted on: 11 Sep 2015കാസര്‍കോട്: അലൂമിനിയം തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പെടുത്തണമെന്ന് അലൂമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ (അല്‍ക) കാസര്‍കോട് മേഖലാസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് മൊയ്തു തോടന്നൂര്‍ ഉദ്ഘാടനംചെയ്തു. മജീദ് ആല്‍ഫ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മധു കോട്ടത്തുരുത്ത്, തഫ്‌സീല്‍ ഇസ്‌നാസ്, വിനോദ് കീച്ചേരി, ടി.കെ.ദിനേശന്‍, രതീഷ്, സന്തോഷ്, സുരേന്ദ്രന്‍, എം.എ.ഹാരിസ, പ്രേംകുമാര്‍, സന്തോഷ്‌കുമാര്‍, റോയ് ജോസഫ്, രാജേന്ദ്രന്‍, തമ്പാന്‍, വിജയന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod