തിരഞ്ഞെടുപ്പ്: ബ്ലോക്കുതല പരിശീലകര്‍ക്ക് പരിശീലനം

Posted on: 11 Sep 2015കാസര്‍കോട്: നവംബറില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബ്ലോക്കുതല പരിശീലകര്‍ക്കുള്ള ജില്ലാതല പരിശീലനപരിപാടി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. െഡപ്യൂട്ടി കളക്ടര്‍മാരായ ഡോ. എം.സി.റിജില്‍, എന്‍.ദേവീദാസ്, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ ജില്ലാ ഓഫീസര്‍ വി.എസ്.അനില്‍ എന്നിവര്‍ നേതൃത്വംനല്കി. തിരഞ്ഞെടുപ്പുനടപടികളെക്കുറിച്ച് സത്യനാരായണ തന്ത്രിയും മള്‍ട്ടിപോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെക്കുറിച്ച് സുനില്‍കുമാറും ക്ലാസെടുത്തു. രാജ്യത്ത് ആദ്യമായാണ് ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കാന്‍ ഒരുങ്ങുന്നത്.

More Citizen News - Kasargod