ജില്ലാ വ്യവസായകേന്ദ്രം ശില്പശാലയും നിക്ഷേപകസംഗമവും

Posted on: 11 Sep 2015കാസര്‍കോട്: ഊര്‍ജിത വ്യവസായവത്കരണത്തിന്റെ ഭാഗമായി ചെറുകിടവ്യവസായ സംരഭകര്‍ക്കായി ജില്ലാതല ശില്പശാലയും നിേക്ഷപകസംഗമവും നടത്തുമെന്ന് ജില്ലാ വ്യവസായകേന്ദ്രം അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വ്യവസായ-വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സപ്തംബര്‍ 15, 16 തീയതികളില്‍ കാഞ്ഞങ്ങാട്ടാണ് പരിപാടി. ചൊവ്വാഴ്ച വ്യവസായ ശില്പശാല പി.കരുണാകരന്‍ എം.പി. ഉദ്ഘാടനംചെയ്യും. വിവിധമേഖലയിലെ പ്രമുഖര്‍ ക്ലാസെടുക്കും. ബുധനാഴ്ച നിക്ഷേപകസംഗമം നബാര്‍ഡ് എ.ജി.എം. ജ്യോതിസ് ജഗനാഥ് ഉദ്ഘാടനംചെയ്യും. വിവിധ നിക്ഷേപസാധ്യതകളെക്കുറിച്ചുള്ള ക്ലാസുകളും സംഗമത്തിന്റെ ഭാഗമായി നടത്തും. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ഡി.രാജേന്ദ്രന്‍, മാനേജര്‍ കെ.എസ്.ശിവകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Kasargod