പുതിയ താലൂക്കുകളില്‍ വകുപ്പുതല ഓഫീസുകള്‍ വേണം -എസ്.ഇ.യു.

Posted on: 11 Sep 2015കാസര്‍കോട്: ജില്ലയില്‍ പുതുതായി രൂപവത്കരിക്കപ്പെട്ട മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളില്‍ വിവിധ വകുപ്പുകളുടെ ഓഫീസുകള്‍ ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന്് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ കാസര്‍കോട് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. താലൂക്ക്തലത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഓഫീസുകളില്‍തന്നെ അനുവദിക്കപ്പെട്ട തസ്തികകളില്‍ മുഴുവന്‍ ജീവനക്കാരെ നിയമിച്ചിട്ടില്ല. മറ്റ് ഓഫീസുകളില്‍നിന്ന് ജീവനക്കാരെ പുനര്‍വിന്യസിക്കുന്നത് നിലവിലുള്ള ഓഫീസുകളില്‍ ജോലിഭാരം വര്‍ധിക്കാനിടയാക്കുന്നുവെന്ന് യോഗം അറിയിച്ചു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കളം ഉദ്ഘാടനംചെയ്തു. അബ്ദുള്‍ റഹ്മാന്‍ നെല്ലിക്കട്ട അധ്യക്ഷതവഹിച്ചു. മൂസ ബി.ചെര്‍ക്കള, നൗഫല്‍ നെക്രാജെ, ജില്ലാ പ്രസിഡന്റ് നാസര്‍ നങ്ങാരത്ത്, ടി.കെ.അന്‍വര്‍, ഒ.എം.ഷഫീഖ്, പി.സിയാദ്, മുഹമ്മദലി ആയിറ്റി, അബ്ദുള്‍ഹമീദ് , ഷബിന്‍ ഫാരിസ്, അഷ്‌റഫ് അത്തൂട്ടി, എ.ജലീല്‍ പെര്‍ള എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എ.അബ്ദുള്‍ റഹ്മാന്‍ (പ്രസി.), പി.കെ.ഷബീന്‍ ഫാരിസ് (ജന.സെക്ര.), അഷറഫ് അത്തൂട്ടി, അബ്ദുല്‍ജലീല്‍ പെര്‍ള, കെ.ഷംസുദീന്‍ (വൈസ്.പ്രസി ), കെ.മുഹമ്മദ്, ഇ.കെ ആസിയമ്മ ,ബികെ ഷരീഫ് (ജോ.സെക്ര.), സാദിഖ് തൃക്കരിപ്പൂര്‍ (ഖജാ).

More Citizen News - Kasargod