പവര്‍കട്ട്: മംഗലാപുരത്ത് മത്സ്യവില കുത്തനെ ഇടിഞ്ഞു

Posted on: 10 Sep 2015മംഗളൂരു: വ്യവസായശാലകള്‍ക്ക് ഏര്‍പ്പെടുത്തിയ പവര്‍കട്ടിനെ തുടര്‍ന്ന് മംഗലാപുരത്ത് മത്സ്യവില കുത്തനെ ഇടിഞ്ഞു. മത്സ്യം കേടുകൂടാതെ ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കുന്ന ശീതീകരണ സംഭരണികള്‍ പ്രവര്‍ത്തിപ്പിക്കാനാകാത്തതും തത്കാലത്തേക്കെങ്കിലും അഴുകാതെ സൂക്ഷിക്കാന്‍ ഐസ് ലഭിക്കാത്തതുമാണ് മത്സ്യവിപണിക്ക് തിരിച്ചടിയായത്. മുമ്പൊരിക്കലുമില്ലാത്തവിധം വൈദ്യുതി പ്രതിസന്ധിയെ കര്‍ണാടകം അഭിമുഖീകരിക്കുകയാണ്. നേരത്തെ കടുത്ത വേനലില്‍ രണ്ടുമാസക്കാലമാണ് സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ പത്തുമാസവും പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട ഗുരുതരമായ അവസ്ഥയെ അഭിമുഖീകരിക്കുയാണ് സംസ്ഥാനം. മഴക്കാലം -ജൂണ്‍, ജൂലായ്- പിന്നിട്ടതോടെ ആഗസ്ത് മുതല്‍ ഒരു മണിക്കൂര്‍ അപ്രഖ്യാപിത പവര്‍കട്ടിലാണ് മെട്രോനഗരമായ െബംഗളൂരു പോലും. ഗ്രാമീണമേഖലയില്‍ ആറു മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ എത്തിനില്ക്കുകയാണ് പവര്‍കട്ട്.

More Citizen News - Kasargod