നീലേശ്വരം കേന്ദ്രീയ വിദ്യാലയം ഈ അധ്യയനവര്‍ഷം

Posted on: 10 Sep 2015നീലേശ്വരം: നീലേശ്വരത്ത് കേന്ദ്രീയ വിദ്യാലയം ഈ അധ്യയനവര്‍ഷംതന്നെ പ്രവര്‍ത്തനം ആരംഭിക്കും. ഇതോടെ ജില്ലയിലെ മൂന്ന് നഗരങ്ങളിലും കേന്ദ്രീയ വിദ്യാലയമായി.
കേന്ദ്രസര്‍ക്കാറിന്റെ കാബിനറ്റ് തീരുമാനം ഉണ്ടാകുന്നമുറയ്ക്ക് ക്ലൂസുകള്‍ ആരംഭിക്കും. ഈ വര്‍ഷം ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലൂസുകളായിരിക്കും പ്രവര്‍ത്തിക്കുക. നീലേശ്വരം നഗരസഭയിലെ പാലായില്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ ഡോ. പി.കെ.രാജന്‍ സ്മാരക കാമ്പസിനടുത്താണ് കേന്ദ്രീയ വിദ്യാലയത്തിനായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്. കെട്ടിടങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ താത്കാലിക സൗകര്യവും നഗരസഭയുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. നീലേശ്വരം സഹകരണബാങ്ക് റോഡില്‍ വൈദ്യുതി ഓഫീസിനു സമീപത്തുള്ള സ്‌കോളര്‍ കോളേജ് കെട്ടിടമാണ് കേന്ദ്രീയ വിദ്യാലയത്തിനായി താത്കാലികമായി കണ്ടെത്തിയിട്ടുള്ളത്. കെട്ടിടവും പരിസരങ്ങളും കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ നേതൃത്വം നല്കിയ അന്വേഷണസംഘം സന്ദര്‍ശിച്ചിരുന്നു.
എറണാകുളത്തെ കേന്ദ്രീയ വിദ്യാലയം സംഘാതന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പാലായിലെ സ്ഥലം സന്ദര്‍ശിച്ച് അനുകൂലമായ റിപ്പോര്‍ട്ട് ഡല്‍ഹിയിലുള്ള കമ്മീഷണര്‍ക്ക് നല്കിയ പശ്ചാത്തലത്തിലാണ് നീലേശ്വരവും വിദ്യാലയങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

More Citizen News - Kasargod