കോണ്‍ഗ്രസ് മണ്ഡലം ക്യാമ്പ് 20-ന്‌

Posted on: 10 Sep 2015ചെര്‍ക്കള: ചെങ്കള മണ്ഡലം കോണ്‍ഗ്രസ് നേതൃത്വപഠന ക്യാമ്പ് 20-ന് നെല്ലിക്കട്ടയില്‍ നടക്കും. ജില്ലാ-ബ്ലോക്ക്-മണ്ഡലം ഭാരവാഹികളും ബൂത്ത്, വാര്‍ഡ് പ്രസിഡന്റുമാരും പോഷകസംഘടനാ ഭാരവാഹികളും ക്യാമ്പില്‍ പങ്കെടുക്കും.
മണ്ഡലം കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് എം.പുരുഷോത്തമന്‍ നായര്‍ അധ്യക്ഷനായിരുന്നു. ഡി.സി.സി. ജനറല്‍ സെക്രട്ടറി സി.വി.ജെയിംസ്, കെ.കുഞ്ഞിക്കൃഷ്ണന്‍ നായര്‍, അച്ചേരി ബാലകൃഷ്ണന്‍, എന്‍.എ.ശിവരാമന്‍, ഖാന്‍ പൈക്ക, അഹമ്മദ് ചേരൂര്‍, ഷാഫി ചൂരിപ്പള്ളം, മുനീര്‍ ഭാരതീയന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod