കുഡ്‌ലു കവര്‍ച്ച; ഇടപാടുകാര്‍ കര്‍മസമിതി രൂപവത്കരിക്കും

Posted on: 10 Sep 2015കുഡ്!ലു: കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ കഴിഞ്ഞ തിങ്കളാഴ്ച നടന്ന കവര്‍ച്ചയില്‍ സ്വര്‍ണവും പണവും നഷ്ടപ്പെട്ട ഇടപാടുകാര്‍ കര്‍മസമിതി രൂപവത്കരിക്കും. അന്വേഷണം ഊര്‍ജിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് വെള്ളിയാഴ്ച കര്‍മസമിതിക്ക് രൂപം നല്‍കുക. എരിയാല്‍, കൂഡ്‌ലു എന്നിവിടങ്ങളിലെ പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളും അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്.
സംഭവം നടന്ന് രണ്ടുനാള്‍ പിന്നിട്ടിട്ടും കവര്‍ച്ചയെ സംബന്ധിച്ചുള്ള കൃത്യമായ സൂചനകള്‍ ലഭിച്ചില്ലെന്നാണ് അറിവ്. കവര്‍ച്ച നടന്ന കുഡ്‌ലു ബാങ്കില്‍ സി.സി. ടി.വി. ക്യാമറകള്‍ ഇല്ലാത്തുകാരണം ദേശീയപാതയില്‍ പോലീസ് സ്ഥാപിച്ച ക്യാമറകളാണ് ഏക ആശ്രയം. എരിയാല്‍ ജങ്ഷനില്‍ തന്നെ ക്യാമറയുണ്ടായിരുന്നുവെങ്കിലും കവര്‍ച്ച നടന്ന ദിവസം നാലുമണിവരെ അത് പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണറിവ്. സി.പി.സി.ആര്‍.ഐ.ക്ക് സമീപത്തുള്ള ക്യാമറകളില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് പോലീസിന് പ്രതീക്ഷ നല്‍കുന്നത്.

More Citizen News - Kasargod