കൂലേരി സ്‌കൂള്‍ പച്ചക്കറിത്തോട്ടം ഒരുക്കുന്നു

Posted on: 10 Sep 2015വിഷമയമില്ലാത്ത ജൈവകൃഷിയുടെ ബാലപാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കാന്‍ തൃക്കരിപ്പൂര്‍ കൃഷിഭവനുമായി സഹകരിച്ച് കൂലേരി ഗവ. എല്‍.പി. സ്‌കൂള്‍ ജൈവപച്ചക്കറി കൃഷിത്തോട്ടം ഒരുക്കുന്നു. അതിന്റെ ഭാഗമായി പച്ചക്കറി ബോധവത്കരണ ക്ലാസും വിത്തുവിതരണവും സംഘടിപ്പിച്ചു. കൃഷി ഓഫീസര്‍ ശ്രീമതി ഷീന കെ.വി. ക്ലാസെടുത്തു. കൃഷിവകുപ്പിന്റെ വകയായി കുട്ടികള്‍ക്കുള്ള പച്ചക്കറിവിത്തുവിതരണവും അവര്‍ നിര്‍വഹിച്ചു.
സ്‌കൂളില്‍ ആരംഭിക്കുന്ന പച്ചക്കറിത്തോട്ടത്തിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ക്ലാസില്‍ നല്‍കി. പി.ടി.എ. പ്രസിഡന്റ് വി.എം.ബാബുരാജ് അധ്യക്ഷതവഹിച്ചു. മദര്‍ പി.ടി.എ. പ്രസിഡന്റ് ജിഷ, ടി.വി.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന്‍ എം.പി.രാഘവന്‍ സ്വാഗതവും ടി.കെ.ശ്യാമള നന്ദിയും പറഞ്ഞു.

More Citizen News - Kasargod