മയ്യിച്ചയില്‍ ഹമ്പ് പണിതു

Posted on: 10 Sep 2015ചെറുവത്തൂര്‍: അപകടം തുടര്‍ക്കഥയായ ദേശീയപാതയിലെ മയ്യിച്ചയില്‍ സുരക്ഷാനടപടി തുടങ്ങി. കാര്യങ്കോട് പാലത്തിന് അല്പം തെക്ക് മാറിയും മയ്യിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിന് അല്പം വടക്ക് മാറിയും ബുധനാഴ്ച ഹമ്പ് പണിതു.
ഇരുഭാഗങ്ങളിലും അപകട മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചു. ദേശീയപാതയോരത്ത് കിഴക്കുഭാഗത്ത് അപകടമേഖലയെന്ന് തിരിച്ചറിയുന്നതിന് റിബണ്‍ കെട്ടിവെച്ചു. ഇതോടെ, വാഹനങ്ങള്‍ വേഗതകുറച്ച് ഓടാന്‍തുടങ്ങി.
മണ്ണെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നമുറയ്ക്ക് കാര്യങ്കോട് പാലം മുതല്‍ മയ്യിച്ച ചെറിയപാലം വരെ വീതികൂട്ടാനുള്ള പ്രവൃത്തി തുടങ്ങുമെന്ന് കരാറുകാരന്‍ സൂചിപ്പിച്ചു.
കഴിഞ്ഞദിവസം ലോറി മറിഞ്ഞ് ലക്ഷങ്ങള്‍ വിലപിടിപ്പുള്ള പെയ്ന്റാണ് നാശമായത്. ബാക്കിവന്നവ ഉടമസ്ഥരെത്തി ബുധനാഴ്ച നീക്കംചെയ്തു.

More Citizen News - Kasargod