8500 രൂപയ്ക്കായി ഇനി ആരുടെ വാതിലിലാണ് മുട്ടേണ്ടത് സാര്‍....

Posted on: 10 Sep 2015കാഞ്ഞങ്ങാട്: മുഖ്യമന്ത്രി അനുവദിച്ച സഹായധനം കിട്ടാന്‍ ഏത് ഉദ്യോഗസ്ഥനാണ് കനിയേണ്ടതെന്ന് നാരായണിയമ്മയ്ക്കറിയില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ മകന്‍ ഗോപാലകൃഷ്ണനെ ചേര്‍ത്തുപിടിച്ച് ഈ അമ്മ കാത്തിരിക്കുകയാണ് മുഖ്യമന്ത്രി പാസാക്കിയ 8,500 രൂപയ്ക്കായി. ഇക്കഴിഞ്ഞ മെയ് 14-ന് കാസര്‍കോട്ടുനടന്ന ജനസമ്പര്‍ക്കപരിപാടിയിലാണ് അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ നാരായണിക്കും മകനും മുഖ്യമന്ത്രി സഹായധനം അനുവദിച്ചത്. ഹൃദ്രോഗിയായ നാരായണിക്ക് 3500 രൂപയും മകന് 5000 രൂപയും നല്കാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. നാലുദിവസം കഴിഞ്ഞ് ബേളൂര്‍ വില്ലേജ് ഓഫീസില്‍നിന്ന് ഇതുസംബന്ധിച്ച അറിയിപ്പും കിട്ടി. അറിയിപ്പിലെ നിര്‍ദേശപ്രകാരം അമ്പലത്തറയിലെ അക്ഷയകേന്ദ്രം മുഖേന ഇരുവരുടെയും ആധാര്‍ കാര്‍ഡുകള്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഇതുവരെയായിട്ടും ചികിത്സാസഹായം ഇവരുടെ അക്കൗണ്ടില്‍ എത്തിയിട്ടില്ല. വില്ലേജ് ഓഫീസിലേക്കും കളക്ടറേറ്റിലേക്കുമെല്ലാം വിളിച്ചുചോദിച്ചു. സിനിമാഡയലോഗുപോലെ 'ഇപ്പം ശരിയാക്കിത്തരാം' എന്ന മറുപടി മാത്രമാണ് ഫോണിന്റെ മറുതലയില്‍നിന്നുണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു

More Citizen News - Kasargod