പദ്ധതിവിഹിതം ചെലവഴിച്ചതില്‍ തൃക്കരിപ്പൂര്‍ മുന്നില്‍

Posted on: 10 Sep 2015തൃക്കരിപ്പൂര്‍: നടപ്പുപദ്ധതി വര്‍ഷത്തില്‍ പദ്ധതിവിഹിതം ചെലവഴിച്ചതില്‍ തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്നില്‍. അര്‍ധവാര്‍ഷികമടുക്കുമ്പോള്‍ തൃക്കരിപ്പൂര്‍ ആഗസ്ത് 31 വരെ 27.25 ശതമാനം ചെലവഴിച്ചു.
2015-16 വര്‍ഷത്തെ പദ്ധതിനിര്‍വഹണ പുരോഗതി വിലയിരുത്തിയ ജില്ലാ ആസൂത്രണസമിതിയിലാണ് പട്ടിക പുറത്തുവിട്ടത്. 15.60 ശതമാനം ചെലവഴിച്ച കള്ളാര്‍ പഞ്ചായത്താണ് രണ്ടാംസ്ഥാനത്ത്. ചില പഞ്ചായത്തുകള്‍ ഇനിയും തുക ചെലവഴിക്കാന്‍ തുടങ്ങിയിട്ടില്ല. യോഗം തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്തിനെ അനുമോദിച്ചു.
കഴിഞ്ഞ രണ്ട് സാമ്പത്തികവര്‍ഷത്തിലും തൃക്കരിപ്പൂര്‍ പദ്ധതിഫണ്ട് നൂറുശതമാനം ചെലവഴിച്ച് മുന്നിലെത്തിയിരുന്നു.

പരിശീലനം

തൃക്കരിപ്പൂര്‍:
പട്ടികജാതി വികസനവകുപ്പ് തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക് പൂന്തോട്ടനിര്‍മാണപരിശീലനം നല്കുന്നു. പരിശീലനകാലത്ത് സ്‌റ്റൈപ്പെന്‍ഡ് ലഭിക്കും. അപേക്ഷാഫോറം 14-ന് 10 മണിക്കുമുമ്പ് ജാതി, ജനനത്തീയതി തെളിയിക്കുന്ന രേഖകളോടൊപ്പം പോളിയില്‍ ഹാജരാക്കണം.

More Citizen News - Kasargod