കരാര്‍ നടപടികള്‍ മാറ്റിവെച്ചു

Posted on: 10 Sep 2015പടന്ന: പടന്ന ഗ്രാമപ്പഞ്ചായത്തിലെ തദ്ദേശ സ്വയംഭരണ അസി.എന്‍ജിനീയര്‍ 11-ന് നടത്താനിരുന്ന കരാര്‍ നടപടികള്‍ മാറ്റിവെച്ചതായി അസി.എന്‍ജിനീയര്‍ അറിയിച്ചു.

വാര്‍ഡുവിഭജന പട്ടിക പ്രസിദ്ധീകരിച്ചു

പടന്ന:
പടന്ന ഗ്രാമപ്പഞ്ചായത്തിലെ നിയോജകമണ്ഡലങ്ങളെ 15 നിയോജകമണ്ഡലങ്ങളായി വിഭജിച്ച് അന്തിമ വാര്‍ഡുവിഭജന പട്ടികയും (അനബന്ധം 4) മറ്റ് അനുബന്ധങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. പരിശോധനയ്ക്കുവേണ്ടി പടന്ന ഗ്രാമപ്പഞ്ചായത്ത് ഓഫീസിലും പടന്ന കൃഷിഭവന്‍, വില്ലേജ് ഓഫീസുകള്‍, പ്രധാനപ്പെട്ട പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.


വൈദ്യുതി മുടങ്ങും

പടന്ന:
പടന്ന വൈദ്യുതി സെക്ഷന്‍ പരിധിയില്‍പെട്ട കോളിക്കര, പാലത്തേര, കൈപ്പാട്, മണല്‍, എടച്ചാക്കൈ ബാങ്ക് പരിസരം എന്നിവിടങ്ങളില്‍ 10-ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

More Citizen News - Kasargod