യാദവസഭ കുടുംബസംഗമം

Posted on: 10 Sep 2015ബേഡകം: അഖില കേരള യാദവസഭ കാമലം യൂണിറ്റ് കുടുംബസംഗമവും അനുമോദനയോഗവും നടത്തി. എസ്.എസ്.എല്‍.സി., പ്ലൂസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.
രാധാകൃഷ്ണന്‍ കാമലം ഉദ്ഘാടനം ചെയ്തു. പി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.കരുണാകരന്‍ സമ്മാനം വിതരണം ചെയ്തു. സുകുമാരന്‍, കെ.രവീന്ദ്രന്‍, രമാദേവി, പ്രമീള ഗംഗാധരന്‍, രാമകൃഷ്ണന്‍, കുമാരന്‍, നാരായണന്‍ കുട്ടിപ്പാറ എന്നിവര്‍ സംസാരിച്ചു.

അധ്യാപക ഒഴിവ്

മുന്നാട്:
മുന്നാട് ഗവ. ഹൈസ്‌കൂളില്‍ എച്ച്.എസ്.എ. (മലയാളം) താത്കാലിക ഒഴിവുണ്ട്. അഭിമുഖം 11-ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

More Citizen News - Kasargod