എല്‍.ഐ.സി. ഏജന്റ്‌സ് സമ്മേളനം ഇന്ന്‌

Posted on: 10 Sep 2015നീലേശ്വരം: ഓള്‍ ഇന്ത്യ എല്‍.ഐ.സി. ഏജന്റ്‌സ് ഫെഡറേഷന്‍ നീലേശ്വരം ബ്രാഞ്ച് സമ്മേളനം വ്യാഴാഴ്ച ന്യൂ ഹാപ്പി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് സെന്‍ട്രല്‍ സെക്രട്ടറി ജനറല്‍ കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വി.സി.പദ്മനാഭന്‍ അധ്യക്ഷത വഹിക്കും. ഉന്നതവിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും ഉപഹാരങ്ങളും സമ്മാനിക്കും.

കക്കാട്ട് സ്‌കൂള്‍കെട്ടിടം ശിലാസ്ഥാപനം

നീലേശ്വരം:
കക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം വെള്ളിയാഴ്ച 3.30ന് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. നിര്‍വഹിക്കും. എം.എല്‍.എ.യുടെ ആസ്തിവികസന നിധിയില്‍നിന്നുള്ള 62 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. പിടി.എ. പ്രസിഡന്റ് വി.രാജന്‍ അധ്യക്ഷത വഹിക്കും.


വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

നീലേശ്വരം:
നഗരസഭയുടെ അന്തിമ വാര്‍ഡ് വിഭജന പട്ടികയും വോട്ടര്‍ പട്ടികയും പ്രസിദ്ധീകരിച്ചു. പൊതുജനങ്ങള്‍ക്ക് പരിശോധനയ്ക്കായി നഗരസഭ ഓഫീസിലും വാര്‍ഡ് സേവാ കേന്ദ്രങ്ങളിലും ലഭ്യാമാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

ഭഗവദ്ഗീത പഠനക്‌സാസ്

നീലേശ്വരം:
ചിന്‍മയ മിഷന്റെ ഭഗവദ്ഗീത പഠന ക്ലാസ് 12-ന് ഉച്ചയ്ക്ക് മൂന്നിന് ചിന്‍മയ വിജ്ഞാന മന്ദിരത്തില്‍ നടക്കും. ഭഗവദ്ഗീത ഏഴാം അധ്യായത്തെക്കുറിച്ച് മനനം നടത്തും.

More Citizen News - Kasargod