ചെമ്പ്രകാനത്ത് ചിത്ര-ശില്പ പ്രദര്‍ശനമൊരുക്കും

Posted on: 10 Sep 2015ചെറുവത്തൂര്‍: 33 കുട്ടികളുടെ ചിത്ര-ശില്പ പ്രദര്‍ശനം സപ്തംബര്‍ 12-ന് ചെമ്പ്രകാനത്ത് നടക്കുമെന്ന് കേരള സാംസ്‌കാരിക ചക്രവാളം ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10-ന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കിളിമാനൂര്‍ കൊട്ടാരത്തിലെ രാമവര്‍മ തമ്പുരാന്‍ മുഖ്യാതിഥിയായിരിക്കും.
ബാലശില്പി എം.വി.ചിത്രരാജ്, പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡ് ജേതാവ് രാഘവന്‍ കടന്നപ്പള്ളി എന്നിവരെ ചടങ്ങില്‍ ആദരിക്കും. മ്യൂറല്‍ ചിത്രകാരന്‍ സതീഷ് തിമിരി, ഡോ. ശ്രീശന്‍ എന്നിവരെ അനുമോദിക്കും.
ക്രയോണ്‍, ജലച്ചായം, അക്രിലിക് കളര്‍, കളിമണ്‍ ശില്പങ്ങള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തിനായി ഒരുക്കിയത്. .
ആര്‍ട്ടിസ്റ്റ് തൃക്കരിപ്പൂര്‍ രവീന്ദ്രന്‍, സുധ രവി ചെമ്പ്രകാനം, പ്രവീണ തിമിരി, എം.രമ്യ, കെ.എന്‍.സരിത തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Kasargod