കേസിലുള്‍പ്പെട്ട സി.പി.എമ്മുകാരെ പിടിച്ചില്ലെങ്കില്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കും -കെ.സുരേന്ദ്രന്‍

Posted on: 10 Sep 2015കാഞ്ഞങ്ങാട്: വ്യാപകമായി അക്രമം അഴിച്ചുവിട്ടിട്ടും സി.പി.എമ്മുകാരായ പ്രതികളെ പിടിക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും പോലീസിന്റെ പക്ഷപാതപരമായ നിലപാട് തുടര്‍ന്നാല്‍ പോലീസ് സ്റ്റേഷന്‍ ഉപരോധം ഉള്‍െപ്പടെയുള്ള സമരങ്ങള്‍ നടത്തുമെന്നും ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്കി. അക്രമത്തില്‍ ഏറെ നാശനഷ്ടമുണ്ടായ കൊളവയല്‍, കാറ്റാടി പ്രദേശങ്ങളില്‍ വിവേകാനന്ദ വിദ്യാലയം, സാഫ്രണ്‍ ക്ലബ്, ഒട്ടേറെ വീടുകള്‍ എന്നിവ തകര്‍ത്തകേസിലെ ഒരാളെപ്പോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ ഒന്നടങ്കം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പങ്കെടുത്ത പരിപാടിയില്‍ സംബന്ധിച്ചപ്പോള്‍ പോലീസ് കൈയും കെട്ടി നോക്കിനില്‍ക്കുകയായിരുന്നു. വിവേകാനന്ദ വിദ്യാലയത്തിനെതിരെ കുപ്രചാരണം നടത്തുകയും കുട്ടികളുടെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുകയുമാണ്. കെ.സുരേന്ദ്രന്‍ പറഞ്ഞു. കൊളവയിലിലും കാറ്റാടിയിലും സുരന്ദ്രന്‍ സന്ദര്‍ശിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത്, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.കെ.കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod