നാരായണന്റെ കൊലപാതകം; രണ്ടുപേരെക്കൂടി പ്രതിചേര്‍ത്തു

Posted on: 10 Sep 2015രാജപുരം: സി.പി.എം. പ്രവര്‍ത്തകന്‍ കാലിച്ചാനടുക്കം കായക്കുന്നിലെ സി. നാരായണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി പോലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കായക്കുന്നിലെ വിജയന്‍, എരളാലിലെ ആനന്ദന്‍ എന്നിവരെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. എരളാലിലെ ശ്രീനാഥ്, പുഷ്പന്‍ എന്നിവര്‍ക്കെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. പുഷ്പന്‍ ഇപ്പോഴും മംഗലാപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ പോലീസ് സംരക്ഷണത്തില്‍ ചികിത്സയിലാണ്.

More Citizen News - Kasargod