ഗ്രന്ഥശാല വാരാചരണം

Posted on: 10 Sep 2015തൃക്കരിപ്പൂര്‍: ഒളവറ ഗ്രന്ഥാലയം ഗ്രന്ഥശാല വാരാചരണം തുടങ്ങി. ലോക സാക്ഷരതാദിനത്തില്‍ പുസ്തകശേഖരണവും ലൈബ്രറി അംഗത്വ പ്രചാരണവും നടന്നു. 13-ന് നടക്കുന്ന എ.പി.ജെ.അബ്ദുല്‍ കലാം അനുസ്മരണത്തിന്റെ ഭാഗമായി യു.പി., ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രസംഗമത്സരം നടത്തും. റിട്ട. എ.ഇ.ഒ. കെ.വി.രാഘവന്‍ അനുസ്മരണ പ്രഭാഷണം നടത്തും. 14-ന് ഗ്രന്ഥശാലാദിനത്തില്‍ പുസ്തക പ്രദര്‍ശനം, അക്ഷരദീപം തെളിക്കല്‍ എന്നിവ നടക്കും.

പദയാത്ര നടത്തും


തൃക്കരിപ്പൂര്‍:
ഗാന്ധിജയന്തിദിനത്തില്‍ ഇളമ്പച്ചി രാജീവ്ജി കള്‍ച്ചറല്‍ സെന്റര്‍ ഉപ്പ് സത്യാഗ്രഹ വേദിയായിരുന്ന ഒളവറ ഉളിയംകടവിലേക്ക് പദയാത്ര നടത്തും. തുടര്‍ന്ന് പുഷ്പാര്‍ച്ചന നടത്തും. യോഗത്തില്‍ ടി.വി.ബാലന്‍ അധ്യക്ഷനായിരുന്നു.

സീറ്റൊഴിവ്


പെരിയ:
ഡോ.അംബേദ്കര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബി.എസ്സി. ഫിസിക്‌സ്, എം.എ. ഇംഗ്ലൂഷ്, എം.കോം. ഫിനാന്‍സ് എന്നീ കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. അഡ്മിഷന്‍ ആവശ്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പെരിയയിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

More Citizen News - Kasargod