എ.ടി.എമ്മില്‍നിന്ന് പണം കവര്‍ന്ന കേസ്; എന്‍ജിനീയറെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Posted on: 10 Sep 2015കാഞ്ഞങ്ങാട്: എ.ടി.എമ്മുകളില്‍നിന്ന് പണം കവര്‍ന്ന കേസില്‍ റിമാന്‍ഡിലായ എന്‍ജിനീയര്‍ ആലുവ പട്ടത്തെ വിനോദ് ജിറോസിനെ കൂടുതല്‍ തെളിവെടുപ്പിനായി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) പോലീസ് കസ്റ്റഡിയില്‍ വിട്ടു. എസ്.ബി.ടി. കാഞ്ഞങ്ങാട് ശാഖയുടെ പുതിയകോട്ടയിലുള്ള എ.ടി.എം. കൗണ്ടറുകളില്‍നിന്ന് മൂന്നുലക്ഷം രൂപ കവര്‍ന്ന കേസിലാണ് വിനോദിനെ ഹൊസ്ദുര്‍ഗ് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞവര്‍ഷം ജൂണ്‍ മൂന്നിനും ആറിനും ഇടയിലാണ് കവര്‍ച്ച നടന്നത്. ആഗസ്ത് 21-ന് ബാങ്ക് അധികൃതരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കാസര്‍കോട് ജില്ലയിലെ വിവിധ ബാങ്കുകളിലെ എ.ടി.എമ്മുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ കവര്‍ച്ചചെയ്ത വിനോദ് ബദിയഡുക്കയിലെ ഒരു കേസിലാണ് അറസ്റ്റിലായത്. പിന്നീട് നടന്ന ചോദ്യംചെയ്യലിലാണ് വിവിധ എ.ടി.എമ്മുകളില്‍നിന്ന് പണം കവര്‍ന്നതായി പ്രതി സമ്മതിച്ചത്. കഴിഞ്ഞദിവസം ചന്തേര പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയിരുന്നു.

More Citizen News - Kasargod