സംഘര്‍ഷം: ഒരു കുറ്റപത്രംകൂടി സമര്‍പ്പിച്ചു

Posted on: 10 Sep 2015കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നടന്ന വര്‍ഗീയസംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു കേസില്‍ക്കൂടി ഹൊസ്ദുര്‍ഗ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മഡിയനിലെ എം.മുഹമ്മദിന്റെ വീടും കാറുകളും ബൈക്കും തകര്‍ത്ത കേസിലാണ് കുറ്റപത്രം നല്കിയത്. 2.87 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നും അക്രമത്തിലൂടെ വര്‍ഗീയ കലാപം അഴിച്ചുവിടാന്‍ ശ്രമിച്ചതായും ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. നാലുവര്‍ഷം മുമ്പാണ് ഇവിടെ വര്‍ഗീയകലാപം നടന്നത്. നൂറിലേറെ കേസുകളിലായി 250-ഓളം പേര്‍ പ്രതിപ്പട്ടികയിലുണ്ട്. ഇതില്‍ ഇനിയും 50 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാനുണ്ട്. കല്ലൂരാവിയില്‍ ഒട്ടോറിക്ഷ കത്തിച്ചതുമായി ബന്ധപ്പെട്ട അക്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊക്ലന്‍, രാജന്‍, ഷിജിന്‍, റിജേഷ്, നാരായണന്‍, വേണുഗോപാല്‍, ശശി, രാജേഷ്, ക്രിജേഷ്, പ്രദീപ, സന്ദീപ്, വിപിന്‍, ഗംഗാധരന്‍, രഞ്ജിത്ത്, സതീശന്‍, അശോകന്‍, കുഞ്ഞിക്കൃഷ്ണന്‍, വിജേഷ്, ഗംഗാധരന്‍ എന്നിവരാണ് കുറ്റപത്രത്തില്‍ ഉള്ള പ്രതികള്‍.

More Citizen News - Kasargod