ഓണാേഘാഷപരിപാടികള്‍ സമാപിച്ചു

Posted on: 10 Sep 2015മംഗളൂരു: മംഗലാപുരം മലയാളികളുടെ ഓണാഘോഷപരിപാടികള്‍ സമാപിച്ചു. സാംസ്‌കാരികസമ്മേളനത്തില്‍ സി.എസ്.പ്രദീപ്കുമാര്‍, വി.കരുണാകരന്‍, എ.ജെ.ഷെട്ടി, എ.സദാനന്ദ െഷട്ടി, കെ.വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഷൈജ സത്യനും വിജയ സുന്ദറും ചേര്‍ന്ന് ഒരുക്കിയ പൂക്കളത്തിനാണ് ഒന്നാംസ്ഥാനം. നവ്യ നാരായണനും ഗീത ദിനേഷും ചേര്‍ന്നൊരുക്കിയ പൂക്കളം രണ്ടാംസ്ഥാനത്തിനും ധനുഷ റോഷന്‍, ശാരി ദിനേശ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ പൂക്കളം മൂന്നാംസ്ഥാനത്തിനും അര്‍ഹമായി.
സമാപനപരിപാടി ടി.എം.എ.ൈപ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വനംമന്ത്രി പി.രാമനാഥ് റായ് ഉദ്ഘാടനംചെയ്തു. കേരളസമാജം പ്രസിഡന്റ് ടി.കെ.രാജന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യമന്ത്രി യു.ടി.കാദര്‍, നളിന്‍കുമാര്‍ കട്ടീല്‍ എം.പി., ജെ.ആര്‍.ലോബോ എം.എല്‍.എ., ഗോകുലം ഗോപാലന്‍, എം.ആര്‍.പി. എല്‍.എം.ഡി.എച്ച്.കുമാര്‍, മാക്‌സിന്‍ സെബാസ്റ്റ്യന്‍, പി.കെ.എസ്.പിള്ള എന്നിവര്‍ പ്രസംഗിച്ചു.
ജെമിനി സര്‍ക്കസ് സ്ഥാപകന്‍ എം.വി.ശങ്കരനെ ചടങ്ങില്‍ ആദരിച്ചു. പിന്നണിഗായിക റിമി ടോമി നയിച്ച സംഗീതനിശയും നടന്നു.

More Citizen News - Kasargod