ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവം: എസ്.എഫ്.ഐ. മാര്‍ച്ച് നടത്തി

Posted on: 10 Sep 2015കാഞ്ഞങ്ങാട്: ഓണപ്പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെതിരെ എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ബി.വൈശാഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.മഹേഷ് സംസാരിച്ചു

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു; എസ്.എഫ്.ഐ.
ജില്ലാ സെക്രട്ടറിക്കും പ്രവര്‍ത്തകനും പരിക്ക്


കാഞ്ഞങ്ങാട്:
ജില്ലാ കമ്മിറ്റിയുടെ മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുക്കാനായി കാഞ്ഞങ്ങാട്ടേക്ക് വരുന്നതിനിടെ എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ടും (25) പ്രവര്‍ത്തകന്‍ ചെറുവത്തൂരിലെ അനൂപും (19) അപകടത്തില്‍പ്പെട്ടു. ചെറുവത്തൂരില്‍നിന്ന് ബൈക്കില്‍ വരികയായിരുന്നു ഇരുവരും. ഇവര്‍ സഞ്ചരിച്ച ബൈക്ക് നീലേശ്വരം പള്ളിക്കരയില്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ടുപേരെയും നീലേശ്വരം തേജസ്വനി ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

More Citizen News - Kasargod