നങ്ങാരത്ത് കുടുംബസംഗമം

Posted on: 10 Sep 2015തൃക്കരിപ്പൂര്‍: കലയും അനുഭവങ്ങളും വിവരിച്ച് നങ്ങാരത്ത് കുടുംബസംഗമം. തൃക്കരിപ്പൂരിലെ പുരാതന തറവാടായ നങ്ങാരത്തിലെ ക്രസന്റ് എന്ന ഭവനത്തില്‍ ജനിച്ചവരും താമസിച്ചതുമായ 125 പേരുടെ കുടുംബസംഗമമാണ് നടന്നത്. ഗായകരും പ്രസംഗകരും വാട്‌സ് ആപ്പിലെ പ്രകടനങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചും അനുഭവങ്ങള്‍ പുതുതലമുറയ്ക്ക് വിവരിച്ചുമാണ് സംഗമം സംഘടിപ്പിച്ചത്. നങ്ങാരത്ത് മറിയുമ്മയുടെയും തലിച്ചാലത്ത് ഇബ്രാഹിം ഹാജിയുടെയും മക്കളും പേരമക്കളും മരുമക്കളുമടങ്ങുന്നവരാണ് സംഗമത്തില്‍ പങ്കാളിയായത്. 100 കഴിഞ്ഞ ബീഫാത്തിമ മുതല്‍ ഒമ്പത് മാസം പ്രായമുള്ള സിയ സമീര്‍ ഉള്‍പ്പെടെയുള്ളവര്‍ കൂട്ടായ്മയില്‍ പങ്കെടുത്തു. വിദേശരാജ്യങ്ങളിലുള്ള കുടുംബാംഗങ്ങള്‍ എത്തിയിരുന്നു.
ടി.സി.മുഹമ്മദ്കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു. എന്‍.സുലൈമാന്‍, എന്‍.സി.അബ്ദുല്‍റഹീം, എന്‍.എ.ബഷീര്‍, ടി.അബ്ദുല്ല, മുഹമ്മദലി, സിറാജുദ്ദീന്‍, ടി.അബ്ദുല്ല, പി.സി.മുഹമ്മദലി, എ.കെ.അസ്ഹറുദ്ദീന്‍, എന്‍.ഷബീറലി എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും മുതിര്‍ന്നവരെയും ആദരിച്ചു. എന്‍.എ.മജീദ് സ്വാഗതവും എന്‍.ഇബ്രാഹിം നന്ദിയും പറഞ്ഞു.

More Citizen News - Kasargod