വിദ്യാലയങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ അനുവദിച്ചു

Posted on: 10 Sep 2015കാസര്‍കോട്: ഉദുമ മണ്ഡലത്തില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.യുടെ പ്രത്യേക ആസ്തി വികസന ഫണ്ടില്‍നിന്ന് ചെമ്മനാട്, ബണ്ടിച്ചാല്‍ ജി.യു.പി.സ്‌കൂള്‍, പുല്ലൂര്‍-പെരിയ കുണിയ ഗവ. ഹൈസ്‌കൂള്‍, ദേലംപാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രണ്ട് കമ്പ്യൂട്ടറും രണ്ട് യു.പി.എസ്സും വീതവും ചെമ്മനാട് ജി.എച്ച്.എസ്സിലും പുല്ലൂര്‍- പെരിയയിലെ ഇരിയ ജി.എച്ച്.എസ്., കല്യോട്ട് ജി.എച്ച്.എസ്. എന്നിവിടങ്ങളില്‍ നാല് കമ്പ്യൂട്ടറുകളും നാല് യു.പി.എസ്. വീതവും അനുവദിച്ചു. പദ്ധതികള്‍ക്ക് ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ഭരണാനുമതി നല്‍കി.

More Citizen News - Kasargod