സോളാര്‍ റാന്തല്‍ വിതരണം

Posted on: 10 Sep 2015കാസര്‍കോട്: അനെര്‍ട്ട് സബ്‌സിഡിയോടുകൂടി ജില്ലയിലുള്ളവര്‍ക്ക് സോളാര്‍ റാന്തല്‍ വിതരണം ചെയ്യുന്നു. സി.എഫ്.എല്‍. മോഡലിന് 2190 രൂപയും എല്‍.ഇ.ഡി. മോഡലിന് 2240 രൂപയുമാണ് വില. പൊതുവിഭാഗത്തിന് 500 രൂപയും പട്ടികജാതി, പട്ടികവര്‍ഗ, ബി.പി.എല്‍., മത്സ്യത്തൊഴിലാളി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 1000 രൂപയും സബ്‌സിഡി കഴിഞ്ഞുള്ള വിലക്കാണ് വിതരണം ചെയ്യുന്നത്. താത്പര്യമുള്ളവര്‍ക്ക് റേഷന്‍ കാര്‍ഡുമായി റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ക്ലോക്ക് ടവര്‍ ജങ്ഷന് സമീപമുള്ള അനെര്‍ട്ടിന്റെ ജില്ലാ ഓഫീസില്‍ 16-നുമുമ്പ് റജിസ്റ്റര്‍ ചെയ്യണം.

More Citizen News - Kasargod