അംഗപരിമിതര്‍ക്ക് പരിശീലനക്ലാസ്‌

Posted on: 10 Sep 2015



കാസര്‍കോട്: എംപ്ലോയ്‌മെന്റ് വകുപ്പിന്റെ കീഴില്‍ ജില്ലയിലെ ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി കാഞ്ഞങ്ങാട് കേന്ദ്രമാക്കി 25 ദിവസത്തെ വിവിധ മത്സരപരീക്ഷയ്ക്കുള്ള പരിശീലനക്ലാസ് നടത്തും. താത്പര്യമുള്ള എസ്.എസ്.എല്‍.സി. വിജയിച്ച അംഗപരിമിതര്‍, ഭിന്നശേഷിയുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, അംഗവൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എംപ്ലോയ്‌മെന്റ് റജിസ്‌ട്രേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുസഹിതം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, സിവില്‍സ്റ്റേഷന്‍, കാസര്‍കോട്, എംപ്ലോയ്‌മെന്റ് ഓഫീസര്‍, ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ഹോസ്ദുര്‍ഗ്, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഇ.ഐ.എ.ബി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്ന വിലാസത്തില്‍ 17-നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കാസര്‍കോട്- 04994 255582, ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഹോസ്ദുര്‍ഗ്-0467 220968.

More Citizen News - Kasargod